തുര്‍ക്കിയില്‍ ഇനി ട്വിറ്ററില്ല

അങ്കാറ| WEBDUNIA| Last Modified വെള്ളി, 21 മാര്‍ച്ച് 2014 (10:51 IST)
PRO
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിന് തുര്‍ക്കി വിലക്ക് ഏര്‍പ്പെടുത്തി. സര്‍ക്കാരിനെതിരായ അഴിമതി വിവരങ്ങള്‍ പുറത്തുവിടുന്നതിനെ തുടര്‍ന്ന് രാജ്യത്തെ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ നിരോധിക്കുമെന്ന് പ്രധാനമന്ത്രി റെസീപ് ടയിപ് എര്‍ദോഗന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് രാജ്യത്ത് ട്വിറ്ററിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോടതി ഉത്തരവ് പ്രകാരം ട്വിറ്ററിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന തുര്‍ക്കി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ സന്ദേശമാണ് ട്വിറ്ററില്‍ കയറാന്‍ ശ്രമിച്ചവര്‍ക്ക് വെള്ളിയാഴ്ച്ച ലഭിച്ചത്.

ഇതേസമയം വിഷയം പഠിച്ചുവരുകയാണെന്ന് ട്വിറ്റര്‍ വക്താവ് പ്രതികരിച്ചു. ഇതിനിടെ ട്വിറ്റര്‍ നിരോധിച്ചതിനെതിരെ യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡണ്ട് നീലി ക്രോസ് രംഗത്തെത്തി. പ്രാദേശിക തെരഞ്ഞെടുപ്പ് ഈ മാസം നടക്കാനിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :