തുര്‍ക്കി ക്ലബിനെ തകര്‍ത്ത് ആഴ്സണല്‍

ഇസ്താംബൂള്‍| WEBDUNIA| Last Modified വെള്ളി, 23 ഓഗസ്റ്റ് 2013 (11:37 IST)
PRO
യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് പ്ളേ ഒഫ് മത്സരത്തില്‍ തുര്‍ക്കി ക്ലബ് ഫെനര്‍ബാഷെക്കെതിരെ ഇംഗ്ളീഷ് ക്ളബ് ആഴ്സണലിന് തകര്‍പ്പന്‍ ജയം. 3-0ത്തിനാണ് ആഴ്സണല്‍ തുര്‍ക്കിയെ തകര്‍ത്തത്.

ഇസ്താംബൂളില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വീണത്. കീരണ്‍ ഗിബ്സ്, ആരോണ്‍ റാംസെ, ഒളിവര്‍ ജിറൗഡ് എന്നിവരാണ് റണ്ണേഴ്സിന്റെ സ്കോറന്‍മാര്‍. അടുത്തയാഴ്ച ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ് സ്റ്റേഡിയത്തിലാണ് അടുത്ത പ്ളേ ഓഫ്.

മറ്റു മത്സരങ്ങളില്‍ ബാസര്‍, ആസ്ട്രിയ വെയിന്‍ എന്നീ ടീമുകള്‍ ജയിച്ചപ്പോള്‍ ജര്‍മ്മന്‍ ക്ളബ് ഷാന്‍ക്കെ ഗ്രീക്ക് ടീം പാപോക്കിനോട് സമനില വഴങ്ങി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :