നൈജീരിയയില്‍ തീവ്രവാദി ആക്രമണത്തില്‍ 56 മരണം. മരിച്ചവരില്‍ 13 പേര്‍ തീവ്രവാദികളാണ്. തീവ്രവാദ ഇസ്ലാമിക സംഘടനയായ ബൊക്കോ ഹറാം നടത്തിയ ആക്രമണത്തിലാണ് മരണം.
വടക്കന്‍ സംസ്ഥാനമായ ബൊര്‍ണോവിലെ സൈനിക ആസ്ഥാനത്തും പോലീസ് സ്‌റ്റേഷനിലും ജയിലിലുമാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഇന്നലെ ഒരു പിക് അപ് ട്രക്കിലെത്തിയ തീവ്രവാദികള്‍ ബാമ നഗരത്തില്‍ ആക്രമണം ആരംഭിക്കുകയായിരുന്നു. ഇവിടെ 22 പോലീസുകാരും 14 ജയില്‍ ഗാര്‍ഡുകളും, രണ്ട് സൈനികരും, നാല് നാട്ടുകാരും കൊല്ലപ്പെട്ടു. ബാമയിലെ 202 ബാരക്കുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ 13 തീവ്രവാദികളെ സൈന്യം വകവരുത്തി.
എണ്ണ സമ്പുഷ്ട ആഫ്രിക്കന്‍ രാജ്യമായ നൈജീരിയിലെ ഏറ്റവും വലിയ തീവ്രവദ സംഘനയാണ് ബൊക്കോ ഹറാം. ചാവേര്‍ സ്‌ഫോടനങ്ങളും ബോംബാക്രമണങ്ങളും വെടിവയ്പും വഴി വര്‍ഷന്തോറും ആയിരക്കണക്കിന് ആളുകളെയാണ് ഇവര്‍ വകവരുത്തുന്നത്.