തീവ്രവാദത്തെ വേരോടെ പിഴുതെറിയും; പുടിന്‍

മോസ്കോ| WEBDUNIA|
PRO
രാജ്യത്ത് തീവ്രവാദം വളര്‍ത്താന്‍ സമ്മതിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ വ്യക്തമാക്കി. തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ എല്ലാവിധ നിയമ നടപടികളും പാലിക്കുമെന്നും പുടിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ വോള്‍ഗൊഗ്രാഡില്‍ നടന്ന ബോംബാക്രമണങ്ങളില്‍ 34 പേര്‍ മരിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനിലും ട്രോളിബസ്സിലുമാണ് ആക്രമണം നടന്നത്. ഇസ്‌ലാമിക ഭീകരര്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ക്ക് പുറത്തേക്കും ഭീഷണിയാവുന്നതിന്റെ സൂചനയായാണ് വോള്‍ഗൊഗ്രാഡിലെ ആക്രമണം വിലയിരുത്തപ്പെടുന്നത്. രാജ്യമാകെ സുരക്ഷ ശക്തമാക്കാനും പുടിന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സൂച്ചിയില്‍ ഫിബ്രവരിയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിന്റെ സുരക്ഷയിലും ആക്രമണം ആശങ്കപരത്തിയിട്ടുണ്ട്. എന്നാല്‍ ഒളിമ്പിക്‌സിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടന്നും കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്നും ഒളിമ്പിക്കമ്മിറ്റി തലവന്‍ അലക്‌സാണ്ടര്‍ സുഖോവ് വെളിപ്പെടുത്തി.

റഷ്യന്‍ പ്രസിഡന്‍റ് വോള്‍ഗൊഗ്രാഡില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരര്‍ നടത്തിയ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതുവത്സര പ്രസംഗത്തില്‍ പുടിന്‍ തീവ്രവാദത്തിനെതിരെ കടുത്തനിലപാട് വ്യക്തമാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :