മണ്ടേല 20, 21 നൂറ്റാണ്ടുകളിലെ ലോകനേതാവാണെന്നും പുടിന്‍ പറഞ്ഞു. മണ്ടേലയ്ക്ക് ശക്തമായ ഇന്ത്യന്‍ ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഗാന്ധിജിയുമായി ഒട്ടേറെ സമാനതകളുണ്ടായിരുന്നതായും പുടിന്‍ പറഞ്ഞു.
മണ്ടേല ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനവികതാവാദിയാണെന്നും അദ്ദേഹത്തിന്റെ മാതൃകകള്‍ പിന്തുടരപ്പെടേണ്ടതാണെന്നും ആദരാഞ്ജലിയര്‍പ്പിച്ച് പുതിന്‍ എംബസിയിലെ പുസ്തകത്തില്‍ രേഖപ്പെടുത്തി.
ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ മന്‍ഡീസി എംപാല്‍വയുമായി പുതിന്‍ ദുഃഖം പങ്കുവെച്ചു. ഇത്തരത്തിലുള്ള ഒരു മികച്ച നേതാവ് ലോകരാജ്യങ്ങളില്‍ വളരെ കുറവാണെന്നും പുടിന്‍ സൂചിപ്പിച്ചു.