ലണ്ടനില്‍ ഇന്ത്യന്‍ വംശജയെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റുചെയ്തു. കാനറി വാര്‍ഫിലെ ബാര്‍ക്ലെയ്സ് ബാങ്ക് ഉദ്യോഗസ്ഥ കുന്ദല്‍ പട്ടേല്‍ ആണ് തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ അറസ്‌റ്റിലായത്. ലണ്ടനിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ആണ് ഇവരെ പിടികൂടിയത്.
36കാരിയായ കുന്ദല്‍ തെംസ് മജിസ്‌ട്രേറ്റ് കോടതിയിലെ മജിസ്‌ട്രേറ്റ് മീനാ പട്ടേലിന്റെ മകളാണ്. വധശ്രമത്തിനാണ് കുന്ദലിനെ പിടികൂടിയത്. തീവ്രവാദ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണ് ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്.
ഈസ്‌റ്റ് ലണ്ടനിലെ ഒരു പൊലീസ് സ്‌റ്റേഷനിലാണ് കുന്ദല്‍ ഇപ്പോഴുള്ളത്. ഇവരെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുകയാണ്.