ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം ഗുഡ്‌ഗാവ്; രണ്ടാം സ്ഥാനം ചെന്നൈയ്ക്ക്!
ഗുഡ്‌ഗാവ്‍|
WEBDUNIA|
PTI
PTI
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം ഹരിയാനയിലെ ഗുഡ്‌ഗാവ്‍. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രൈസിലിന്റെ പുതിയ പഠനത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പിന്തള്ളിയാണ് ഗുഡ്‌ഗാവ് ഒന്നാമതെത്തിയത്. ചെന്നൈയാണ് രണ്ടാം സ്ഥാനത്ത്.
ഗുഡ്‌ഗാവിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ലാപ്ടോപ് അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ കൂടുതലുണ്െടന്ന് പഠനം വെളിവാക്കുന്നു. 16 ജില്ലകളിലെ വന്‍നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഗുഡ്‌ഗാവില്‍ 27 ശതമാനം പേര്‍ക്കും ഹൈടെക് സൌകര്യങ്ങള്‍ ഉണ്ട്. രണ്ടാം സ്ഥാനത്തുള്ള ചെന്നൈയില്‍ ഇത് 24-ഉം മൂന്നാമതെത്തിയ ബാംഗളൂരില്‍ ഇത് 23.6 ശതമാനവുമാണ്. പട്ടികയില്‍ ഏറെ പിന്നിലുള്ള മുംബൈയ്ക്ക് 15.7 ശതമാനം മാത്രമാണുള്ളത്. തലസ്ഥാന നഗരമായ ഡല്‍ഹിയെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടില്ല. അതേസമയം ഛത്തിസ്ഗഡ് തലസ്ഥാമായ റായ്പൂരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 4.6 ശതമാനം മാത്രമാണ് ഇവിടെ സൌകര്യങ്ങളുള്ളത്.
ഗുഡ്‌ഗാവില്‍ 77 ശതമാനം ജനങ്ങളുടെയും വീട്ടില്‍ ടെലിവിഷനുണ്ട്. മൂന്നിലൊന്നു വീടുകളിലും ലാപ്ടോപ്പുണ്ട്. 41 ശതമാനം പേര്‍ക്കും സ്വന്തമായി ഇരുചക്രവാഹനമുണ്ട്. 30 ശതമാനം പേര്‍ക്ക് കാറുണ്ട്. 60 ശതമാനം പേരും സ്വന്തമായി മൊബൈല്‍ ഫോണുള്ളവരാണ്.