ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്ന് എയര്‍ഏഷ്യ ഇന്ത്യയില്‍ തുടങ്ങുന്ന ബജറ്റ് എയര്‍ലൈനായ 'എയര്‍ഏഷ്യ ഇന്ത്യ' സര്‍വീസ് തുടങ്ങുന്നത് അഞ്ചു വിമാനങ്ങളുമായി.
കുറഞ്ഞ നിരക്കില്‍ വിമാനയാത്ര സാധ്യമാക്കുക എന്നതാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ആദ്യമായി വിമാനയാത്ര നടത്തുന്നവരെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് എയര്‍ഏഷ്യാ ഇന്ത്യയുടെ ചെയര്‍മാന്‍ എസ്.രാമദുരൈ പറഞ്ഞു. വ്യോമയാന ഡയറക്ടറേറ്റ് ജനറലില്‍ നിന്ന് (ഡിജിസിഎ) എയര്‍ലൈനിന് ഓപ്പറേറ്റിങ് പെര്‍മിറ്റ് കിട്ടാനുണ്ട്.
റെഗുലേറ്ററി അനുമതികള്‍ കിട്ടിക്കഴിഞ്ഞാലുടന്‍ സര്‍വീസ് തുടങ്ങാനാണ് പദ്ധതിയെന്നും 'ബിസിനസ് ലൈന്‍' പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 2014 ആദ്യ പാദത്തില്‍ തന്നെ സര്‍വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനിയിലെ ടാറ്റാ ഗ്രൂപ്പ് പ്രതിനിധി കൂടിയായ അദ്ദേഹം വ്യക്തമാക്കി.