അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ രണ്ട് താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹെല്‍മദ് പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്.
എട്ടുപേരെ സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്. നാദ് അലി ജില്ലയില്‍ അഫ്ഗാന്‍ നാഷണല്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ താലിബാന്‍ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആറ് പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും വന്‍ ആയുധശേഖരവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഗാമസറില്‍ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് തീവ്രവാദികള്‍കൊല്ലപ്പെട്ടത്. ഇവിടെ നിന്നും രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.