മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ ഉടന്‍ വധിക്കുമെന്ന് തെഹ്‌രിക് ഇ താലിബാന്‍. പാകിസ്ഥാനിലെ ജിഹാദ് വെബ്സൈറ്റായ ഉമര്‍ മീഡിയയിലാണ് താലിബാന്‍ വക്‍താവ് ഇഹ്‌സനുള്ള ഇഹ്സാന്‍ മുഷറഫിനെതിരെ വധഭീഷണി മുഴക്കിയത് .
മുഷറഫിന്റെ ക്രൂരമായ ചെയ്തികള്‍ക്ക് വധശിക്ഷ ഉടന്‍ നല്‍കുമെന്നാണ് ഇഹ്‌സാന്‍ ദൃശ്യങ്ങളില്‍ പറയുന്നത്. ബലൂചിസ്ഥാന്‍ മുതല്‍ വാറിസ്ഥാന്‍ വരെ ആക്രമണങ്ങള്‍ കൊണ്ട് രക്തക്കളം തീര്‍ക്കുകയാണ് മുഷറഫ് ചെയ്തത്. ഇപ്പോള്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന് തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. നൂറുകണക്കിന് പാവപ്പെട്ട സ്കൂള്‍ കുട്ടികളെ കൊന്നുതള്ളിയവനാണ് മുഷറഫ് എന്നു ഇഹ്സാന്‍ പറയുന്നു.
രണ്ടാമത്തെ തവണയാണ് മുഷറഫിനെതിരെ താലിബാന്‍ വധഭീഷണി മുഴക്കുന്നത്. 2007ല്‍ ഇസ്ലാമബാദിലെ ലാല്‍ മസ്ജിദില്‍ മുഷറഫിന്റെ ആവശ്യമനുസരിച്ച് പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടിരുന്നു.