അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ സ്വാധീനം കൂടിവരികയാണെന്ന് റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. താലിബന്റെ ഈ വളര്‍ച്ച രാജ്യത്തിന്റെ ശിഥിലീകരണത്തിന് കാരണമാകുമെന്ന് ഏജന്‍സി ചീഫ് ജനറല്‍ ഐഗര്‍ സെര്‍ഗന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ രാജ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടിവരും. 2014ല്‍ ഇന്റര്‍നാഷണല്‍ സെക്യുരിറ്റി അസിസ്റ്റന്‍സ് ഫോഷ്‌സിനെ പിന്‍വലിക്കുന്നതുമൂലം രാജ്യത്ത് തീവ്രവാദത്തിനുപുറമെ മത വര്‍ഗീയത വര്‍ധിപ്പിക്കുന്നതിന് അനുകൂലവസ്ഥ സൃഷ്ടിക്കുമെന്ന് സെര്‍ഗന്‍ പറഞ്ഞു. ഇപ്പോള്‍ രാജ്യത്ത് നിരവധി ചാവേറുകളും തീവ്രവാദ ക്യാമ്പുകളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. താലിബാന്‍ വിദേശരാജ്യങ്ങളിലെ തീവ്രവാദ സംഘടനകളുമായി അടുത്തബന്ധമാണ് പുലര്‍ത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
രാജ്യത്ത് പരിശീലനം ലഭിക്കുന്ന തീവ്രവാദികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി അയക്കുന്നുണ്ട്. ഭാവിയില്‍ തീവ്രവാദ സംഘടനയായ അല്‍ഖ്വയദയുമായി യോജിച്ച് മത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സാധ്യതയുണ്ടെന്നും സെര്‍ഗന്‍ പറഞ്ഞു.