തലവെട്ടി കൂട്ടക്കൊല നടത്തുന്ന 'സെറ്റാസ് കാര്‍ട്ടല്‍' തലവന്‍ ട്രെവിനോ പിടിയില്‍

മെക്‌സിക്കോസിറ്റി| WEBDUNIA|
PRO
മെക്‌സിക്കോയിലെ കുപ്രസിദ്ധ കൊലപാതക-മയക്കുമരുന്ന് മാഫിയയായ 'സെറ്റാസ് കാര്‍ട്ടലി'ന്റെ തലവന്‍ ട്രെവിനോ മൊറാലസ് പിടിയിലായി. മെക്സിക്കന്‍ സൈന്യമാണ് അമേരിക്കന്‍ അതിര്‍ത്തിയിലെ ന്യൂവോ ലാറിഡോ നഗരത്തിന് സമീപം ഒരു ട്രക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഇയാളെ പിടികൂടിയത്.

കാര്‍ട്ടല്‍ ഉള്‍ക്കടലിലെ ക്രിമിനല്‍ സംഘമായാണ് സെറ്റാസ് പ്രവര്‍ത്തനം തുടങ്ങിയത്. സൈന്യത്തില്‍ നിന്നും മുങ്ങിയ സേനാംഗങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ച സംഘം താമസിയാതെ കുടിയേറ്റക്കാരെ തലവെട്ടി കൂട്ടക്കൊല നടത്തിയും ലോകമാസകലം മയക്കുമരുന്ന് കടത്തിയും ഭീതിപരത്തി.

2010-ല്‍ സെറ്റാസ് പിളര്‍ന്നു. 2012-ല്‍ 'സെറ്റാസ് കാര്‍ട്ടല്‍' എന്ന സംഘം ആധിപത്യം നേടി. ഹെറിബെര്‍ട്ടോ ലാസ്‌കാനോയുടെ മരണത്തെതുടര്‍ന്നാണ് ട്രെവിനോ, 2012-ല്‍ സെറ്റാസിന്റെ തലവനായത്. സംഘത്തെ ഇല്ലായ്മ ചെയ്യാന്‍ മെക്‌സിക്കന്‍ സര്‍ക്കാര്‍ വര്‍ഷങ്ങളായി ശ്രമിക്കുകയായിരുന്നു.

അമേരിക്കയിലെ ടെക്‌സാസിലുള്ള ഭീകരസംഘവും ട്രെവിനോയുടെ നിയന്ത്രണത്തിലായിരുന്നു. ഇയാളെ പിടികൂടുന്നതിനായി അമേരിക്കയും 50 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :