മയക്കുമരുന്ന് വിരുദ്ധദിനാചരണം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
ബുധനാഴ്ച അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യും. ജൂണ്‍ 26 ന്‌ രാവിലെ 9.30 ന് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കുന്നത്. സംസ്ഥാന എക്‌സൈസ് വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.

മന്ത്രി കെ ബാബുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മാനവവിഭവശേഷി വികസന സഹമന്ത്രി ശശിതരൂര്‍ മുഖ്യതിഥിയായിരിക്കും. ചടങ്ങില്‍ മന്ത്രി വിഎസ് ശിവകുമാര്‍ ചൊല്ലിക്കൊടുക്കും.

മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി പികെ അബ്ദുറബ്ബ് സമ്മാനിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :