ബസില്‍ കയറി ഏറെ നേരമായിട്ടും ഡ്രൈവര്‍ എത്തിയില്ല. കാത്തിരുന്ന് മുഷിഞ്ഞ യുവാവ് ബസുമായി കടന്നു. മധ്യ റഷ്യയിലെ കിറോ നഗരത്തിലാണ് സംഭവം. മദ്യലഹരിയിലായ യുവാവ്, നിര്‍ത്തിയിട്ടിരുന്ന ബസ് ഓടിച്ചുപോകുകയായിരുന്നു.
അവസാന സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിട്ടതിന് ശേഷം ഡ്രൈവര്‍ അടുത്തുള്ള ഷോപ്പിലേക്ക് പോയിരിക്കുകയായിരുന്നു. ആ സമയത്താണ് മദ്യലഹരിയിലെത്തിയ യുവാവ് ബസിനുള്ളില്‍ കയറിയത്. ഏറെനേരം കാത്തിരുന്നിട്ടും ഡ്രൈവര്‍ എത്തിയില്ല. പിന്നീട് യുവാവ് ഡ്രൈവറുടെ കാബിനിലെത്തുകയും ബസുമായി കടന്നുകളയുകയുമായിരുന്നു.
ഡ്രൈവറും കണ്ടക്ടറും പിന്നീട് ബസ് കണ്ടെത്തി തിരിച്ചുകൊണ്ടുവന്നു. ഇവര്‍ തന്നെയാണ് യുവാവിനെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്.