പൊലീസ് അറസ്റ്റു ചെയ്തയാള്‍ ചികിത്സ ലഭിക്കാതെ മരിച്ചു
എറണാകുളം|
WEBDUNIA|
PRO
PRO
മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കസ്‌റ്റഡിയിലെടുത്തയാള്‍ ചികിത്സ ലഭിക്കാതെ മരിച്ചു. തിരുവാണിയൂര്‍ സ്വദേശി സന്തോഷ് കുര്യനാണ് മരിച്ചത്. ലോറി ഡ്രൈവറായ സന്തോഷിനെ വ്യാഴാഴ്ച രാവിലെയാണ് ഇടപ്പള്ളി ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നെഞ്ച് വേദനയെ തുടര്‍ന്ന് ചികിത്സ കിട്ടാതെയാണ് ഇയാള്‍ മരിച്ചത്. സന്തോഷിന് നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും പൊലീസ് ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.