ട്വല്‍വ് ഇയേഴ്‌സ് എ സ്ലേവിന് ബാഫ്റ്റ; എഡ്ജിയോഫോര്‍ മികച്ച നടന്‍

ലണ്ടന്‍| WEBDUNIA|
PRO
PRO
ഈ വര്‍ഷത്തെ ബാഫ്റ്റ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സ്റ്റീവ് മക്ക്യീന്റെ ട്വല്‍വ് ഇയേഴ്‌സ് എ സ്ലേവാണ് മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനു ബ്രിട്ടീഷ് നടന്‍ ചുവിറ്റല്‍ എഡ്ജിയോഫോര്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി. കേറ്റ് ബ്ലാന്‍ച്ചെറ്റാണ് മികച്ച നടി.

വൂഡി അലന്റെ ബ്ലൂ ജാസ്മിന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കേറ്റ് ബ്ലാന്‍ച്ചെറ്റിനെ മികച്ച നടിയായി തെരഞ്ഞെടുത്തത്. മികച്ച സംവിധായകനുളള പുരസ്‌കാരം ഗ്രാവിറ്റിയുടെ സംവിധായകന്‍ അല്‍ഫോഴ്‌സോ ക്വാറനാണ് മികച്ച സംവിധായകന്‍.

ഗ്രാവിറ്റിക്ക് ഇതുള്‍പ്പെടെ ആറ് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഹസ്സില്‍ മൂന്ന് അവാര്‍ഡുകള്‍ നേടി. ചിത്രത്തിലെ അഭിനയത്തിന് ജെന്നിഫര്‍ ലോറന്‍സ് മികച്ച സഹനടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :