ടെയ്‌ലറുടെ പ്രണയലേഖനങ്ങള്‍ പുറത്തുവന്നു

ലോസ് ഏഞ്ചല്‍‌സ്| WEBDUNIA|
PRO
PRO
എട്ടുതവണ വിവാഹിതയായ എലിസബത്ത്‌ ടെയ്‌ലറുടെ പതിനേഴാം വയസ്സിലെ പ്രണയലേഖനങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞയാഴ്ച അന്തരിച്ച ടെയ്‌ലര്‍ 1949-ല്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ പ്രണയലേഖനങ്ങളാണ്‌ ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നത്.

അമേരിക്കയിലെ വ്യവസായിയും നയതന്ത്രപ്രതിനിധിയുമായിരുന്ന ധനികന്റെ മകന്‍ വില്യം പാവ്‌ലി ജൂനിയറുമായിട്ടായിരുന്നു ടെയ്‌ലറുടെ പ്രണയം. പിന്നീട് ഇത് തകരുകയും ചെയ്തു. പ്രണയം തകര്‍ന്നപ്പോള്‍ മോതിരം തിരിച്ചയച്ചുകോണ്ട് എഴുതിയ കത്തുമുണ്ട്‌.

ടെയ്‌ലറുടെ കൈപ്പടയിലുള്ള 66 കത്തുകള്‍ മെയില്‍ ലേലം ചെയ്യും. അവരുടെ മരണത്തെത്തുടര്‍ന്നാണ് ലേലം മാറ്റിവച്ചത്. കത്തുകള്‍ക്ക് 30,000 ഡോളര്‍ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടെയ്‌ലറുടെ അമ്മ എഴുതിയ 20 കത്തുകളും ഇവയ്ക്കൊപ്പം ഉണ്ട്.

ഹോളിവുഡിന്റെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ ടെയ്‌ലര്‍ മാര്‍ച്ച് 23-നാണ് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരണപ്പെട്ടത്. തന്റെ അവസാന ഭര്‍ത്താവുമായി അവര്‍ 1996-ല്‍ ആണ് വേര്‍പിരിഞ്ഞത്‌. 2007ലും ടെയ്‌ലറെക്കുറിച്ച് പുതിയൊരു പ്രണയവാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും അവര്‍ അത് നിഷേധിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :