അവന്‍ എന്‍റെ കാമുകനല്ല: സാന്ദ്ര

WEBDUNIA| Last Modified ബുധന്‍, 19 ജനുവരി 2011 (20:37 IST)
ഒടുവില്‍ ഹോളിവുഡ് ഹോട്ടി സാന്ദ്ര ബുള്ളോക്ക് തുറന്നുപറഞ്ഞു - അവന്‍ എന്‍റെ കാമുകനല്ല. റിയാന്‍ റേനോള്‍ഡ്സ് തന്‍റെ പുതിയ കാമുകനാണെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സാന്ദ്ര. റേനോള്‍ഡ്സ് കാമുകനല്ലെന്നും തന്‍റെ സുഹൃത്ത് മാത്രമാണെന്നും സാന്ദ്ര വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് ജെസി ജെയിംസില്‍ നിന്ന് സാന്ദ്ര വിവാഹമോചിതയായത്. സ്കാര്‍ലറ്റ് ജൊഹാന്‍‌സണില്‍ നിന്ന് കഴിഞ്ഞ മാസം റേനോള്‍ഡ്സും വേര്‍പിരിഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :