1989-ലെ ടിയാനന്‍മെന്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാനുള്ള വാര്‍ഷിക ചടങ്ങ് ഇത്തവണയും ചൈനീസ് പൊലീസ് തടഞ്ഞു. 1989 ജൂണ്‍ നാലിന് ജനാധിപത്യം ആവശ്യപ്പെട്ട് ടിയാനന്‍മെന്‍ ചത്വരത്തില്‍ ഒത്തുകൂടിയ വിദ്യാര്‍ഥികള്‍ക്കു നേരെ ചൈനീസ് സൈന്യം നിഷ്ഠൂരമായി വെടിയുതിര്‍ത്തപ്പോള്‍ മനുഷ്യാവാകാശ ലംഘന ചരിത്രത്തില്‍ രക്തം പുരണ്ട ഒരേട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
ഇവരെ സംസ്കരിച്ചിട്ടുള്ള വാനന്‍ സെമിത്തേരിയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. സെമിത്തേരിയുടെ ഗേറ്റുകള്‍ പൊലീസ് ബന്തവസ്സിലായിരുന്നു. അതേസമയം ടിയാനന്‍മെന്‍ സ്ക്വയറില്‍ ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ലായിരുന്നു. വിനോദസഞ്ചാരികളടക്കം നൂറുകണക്കിനാളുകളാണ് അവിടെയെത്തിയിരുന്നത്.
ചൈനയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അനുവദിച്ചിട്ടില്ലെങ്കിലും ഹോങ്കോങ്ങിലെ വിക്ടോറിയ പാര്‍ക്കില്‍ റാലി നടന്നു. ചൈനയിലെ ജനങ്ങള്‍ കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധിക്കണമെന്ന് ചില വലത് സംഘടനകള്‍ ആഹ്വാനം നല്‍കിയിരുന്നു.
ചൈനീസ് സര്‍ക്കാരിന്രെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ നടന്ന ടിയാനന്‍മെന്‍ പ്രക്ഷോഭത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് ഇപ്പോഴും കണക്കില്ല. 300 മുതല്‍ 3000 വരെയുള്ള കൃത്യമല്ലാത്ത കണക്കുകളാണെങ്ങും. ചൈനയില്‍ ടിയാനന്‍മെന്‍ കൂട്ടക്കൊലയുടെ വാര്‍ഷികം ആചരിക്കാന്‍ ശ്രമിച്ചവരെ കഴിഞ്ഞ വര്‍ഷവും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.