ജുംപ ലാഹിരി ബുക്കര്‍ സമ്മാനത്തിന്റെ അവസാന പട്ടികയില്‍
ലണ്ടന്‍|
WEBDUNIA|
PRO
PRO
മാന്‍ ബുക്കര്‍ സമ്മാനത്തിന്റെ അവസാന പട്ടികയില്‍ പ്രമുഖ ഇന്തോ-അമേരിക്കന്‍ എഴുത്തുകാരി ജുംപ ലാഹിരി ഇടം നേടി. അടുത്ത മാസം ലണ്ടനില്‍ വച്ചായിരിക്കും മാന്‍ ബുക്കര്‍ സമ്മാന ജേതാവിനെ പ്രഖ്യാപിക്കുക. ബുക്കര്‍ സമ്മാനത്തിന്റെ അന്തിമ പട്ടികയില്‍ ജുംപ ലാഹിരി ഉള്‍പ്പെടെ ആറുപേരാണ് ഇടം നേടിയിരിക്കുന്നത്.
ജുംപ ലാഹിരിയുടെ ‘ദ ലോ ലാന്‍ഡ്’ എന്ന നോവലാണ് മാന്‍ ബുക്കര്‍ സമ്മാനത്തിന്റെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. അറുപതുകളിലെ കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട കൃതിയാണ് ‘ദ ലോ ലാന്‍ഡ്’.
ജുംപ ലാഹിരിയുടെ മാതാപിതാക്കള്‍ ബംഗാളികളാണ്. ലണ്ടനില്‍ ജനിച്ച ജുംപ ലാഹിരി ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ് താമസം. നാല്‍പ്പത്തിയാറുകാരിയായ ജുംപയുടെ ആദ്യകൃതി ‘ദ നേംസേക്’ ആണ്. മീരാ നായര്‍ ഈ കൃതി ചലച്ചിത്രമാക്കിയിരുന്നു.
രണ്ടായിരത്തില്‍ പുലിറ്റ്സര്‍ സമ്മാനം ലഭിച്ചിട്ടുള്ള ജുംപ ലാഹിരി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കലാ-മാനവിക സമിതിയിലെ അംഗമാണ്.