ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേല ആശുപത്രി വിട്ടു

ജോഹന്നാസ്ബര്‍ഗ്| WEBDUNIA|
PRO
PRO
ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേല ആരോഗ്യനില മെച്ചപ്പെട്ടത്തിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ആശുപത്രിയില്‍ നിന്നും ജോഹന്നാസ്ബര്‍ഗിലെ വീട്ടിലേക്കാണ് മണ്ടേലയെ കൊണ്ടുപോയത്.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയാണ് വാര്‍ത്ത പുറത്തുവിട്ടത്. മണ്ടേലയുടെ ആരോഗ്യനില മെച്ചപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായുള്ള പ്രാര്‍ത്ഥന തുടരണമെന്നും പറഞ്ഞു.

ജൂണ്‍ എട്ട് മുതല്‍ തൊണ്ണൂറ്റഞ്ചുകാരനായ മണ്ടേല ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. രണ്ട് വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :