ചൊവ്വയില്‍ വെള്ളമുണ്ട്!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ചൊവ്വയില്‍ ജലസാന്നിധ്യമുണ്ട്‌ എന്നതിന്റെ കൂടുതല്‍ തെളിവ്‌ ലഭിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയാണ് (നാസ) ഈ പുതിയ ക്ണ്ടെത്തല്‍ പുറത്ത് വിട്ടത്. നാസയുടെ പര്യവേക്ഷണ വാഹനമായ ക്യുരിയോസിറ്റി കണ്ടെത്തിയതാണ് ഈ വിവരം.

ചൊവ്വയുടെ ഉപരിതലത്തില്‍ ശക്‌തിയേറിയ ജലപ്രവാഹം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നിഗമനത്തില്‍ എത്തിയത്. ജലപ്രവാഹം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ചരലുകളും ചെറിയ ഉരുളന്‍കല്ലുകളും കണ്ടെത്തിയിരുന്നു.

ചൊവ്വയിലെ പാറകളിലൂടെ ജലമൊഴുകിയതിന്റെയും ജലം ഉറഞ്ഞുകിടക്കുന്നതിന്റെയും സൂചനകള്‍ മുന്‍ പര്യവേക്ഷണ ദൗത്യങ്ങളിലൂടെ ലഭിച്ചിരുന്നു. ക്യുരിയോസിറ്റിയുടെ പുതിയ കണ്ടെത്തല്‍ പര്യവേക്ഷണത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :