ചൈനീസ് സര്‍ക്കാര്‍ സൈബര്‍ ചാരപ്രവര്‍ത്തനം നടത്തുന്നുവെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: | WEBDUNIA|
PRO
PRO
ചൈനീസ് സര്‍ക്കാരും സൈന്യവും അമേരിക്കന്‍ സര്‍ക്കാര്‍ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തതെന്ന് അമേരിക്ക. അമേരിക്കന്‍ സൈന്യത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ചൈനക്കെതിരെ രൂക്ഷവിമര്‍ശനമുള്ളത്. അമേരിക്കന്‍ നയതന്ത്ര സാമ്പത്തിക സൈനിക മേഖലകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുക എന്ന ലക്ഷ്യമിട്ടാണ് ചൈനയുടെ നുഴഞ്ഞുകയറ്റമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചൈനയുടെ സൈനിക ശേഷി വര്‍ധിപ്പിക്കാനായിരുന്നു ഇത്. 2012ല്‍ അമേരിക്കന്‍ കമ്പ്യൂട്ടറുകള്‍ അടക്കം ലോകത്തുള്ള ആയിരക്കണക്കിന് കമ്പ്യൂട്ടറുകളിലാണ് ചൈന കടന്നു കയറിയത്. അവയില്‍ പല കടന്നുകയറ്റങ്ങള്‍ക്ക് പിന്നിലും ചൈനാ സര്‍ക്കാരും അവരുടെ സൈന്യവുമാണെന്ന് വളരെ വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേസമയം അമേരിക്കയുടെ ആരോപണങ്ങള്‍ക്കെതിരെ ചൈന രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൈന പ്രതികരിച്ചു. അമേരിക്കയുടെ ആരോപണം ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള പരസ്പര വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൈനീസ് സൈനിക അധികൃതര്‍ പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :