ചൈനയുടെ ആളില്ലാവിമാനം 20 മിനിട്ട് പറന്നു

ബെയ്ജിങ്| WEBDUNIA|
PRO
20 മിനിട്ടോളം ചൈനയുടെ ആളില്ലാ വിമാനം പരീക്ഷണ പറക്കല്‍ നടത്തി. പൈലറ്റില്ലാ വിമാനം വിജയകരമായി പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇതോടെ ചൈന.

വ്യാഴാഴ്ച തെക്കുപടിഞ്ഞാറന്‍ നഗരമായ ചെങ്ദുവിലായിരുന്നു 20 മിനിറ്റ് നീണ്ട പരീക്ഷണ പറക്കല്‍.'ഷാര്‍പ്പ് സ്വോര്‍ഡ്' എന്നാണ് വിമാനത്തിന്റെ പേര്.

റഡാര്‍ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനം ഷെങ്യാങ് എയര്‍ക്രാഫ്റ്റ് രൂപകല്പനാ കേന്ദ്രത്തിലാണ് വികസിപ്പിച്ചത്.

കിഴക്കന്‍ ചൈനാ തീരത്ത് പൈലറ്റില്ലാ വിമാനം പറന്നതായി ജപ്പാന്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് 'ഷാര്‍പ്പ് സ്വോര്‍ഡിന്റെ' പരീക്ഷണ പറക്കല്‍.

ചാരവൃത്തിക്ക് ഉപയോഗിക്കുന്ന പൈലറ്റില്ലാ വിമാനം സ്വന്തമായ നാലാമത്തെ രാജ്യമായി ചൈന. യുഎസിന്റെ (എക്സ്- 47ബി), ഫ്രാന്‍സ്(ഡസാള്‍ട്ട് nEUROn), ബ്രിട്ടന്‍( ടറാനിസ്) എന്നിവര്‍ക്കാണ് മറ്റ് പൈലറ്റില്ലാവിമാനങ്ങളുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :