ടിയാനന്‍മെന്‍ സ്ക്വയറില്‍ കാര്‍ പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചു
ബെയ്ജിങ്|
WEBDUNIA|
PRO
1989ലെ രക്തപങ്കിലമായ ജനാധിപത്യ പ്രക്ഷോഭം നടന്ന സ്ഥലമായ ചൈനയിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ കാര്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറി പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു.
നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന മൂന്നു പേരും ഫിലിപ്പീന്‍സ് വനിതയും മറ്റൊരാളുമാണ് അപകറ്റത്തില്‍ മരിച്ചത്. 1989-ലെ ജനാധിപത്യ പ്രക്ഷോഭത്തിന് വേദിയായ സ്ഥലമാണ് ടിയാനന്‍മെന്‍ ചത്വരം.
അപകടകാരണം വ്യക്തമല്ല. കാര്‍ തീപിടിക്കുന്നതിന് മുമ്പുതന്നെ സ്‌ഫോടനശബ്ദം കേട്ടതായി വിദേശവിനോദസഞ്ചാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അപകടം ആസൂത്രിതമാണെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.