അറുപത്തിയൊന്നുകാരി പ്രസവിച്ചു. സ്വന്തം കുഞ്ഞിനെയല്ല, ചെറുമകനെ. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം നടന്നത്. ക്രിസ്റ്റിന്‍ കെസി എന്ന സ്ത്രീയാണ് തന്റെ മകളുടെ കുഞ്ഞിന് കഴിഞ്ഞദിവസം ജന്മ നല്കിയത്. സിസേറിയനിലൂടെയായിരുന്നു കുഞ്ഞ് ജനിച്ചത്. അമ്മൂമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ മകള്‍ക്ക് കഴിയില്ലെന്ന് അറിഞ്ഞതോടെയാണ് കെസിയുടെ മനസ്സില്‍ വാടകഗര്‍ഭപാത്രം എന്ന ആവശ്യം ഉയര്‍ന്നത്. ഇക്കാര്യത്തിനായി പലരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കെസി തന്റെ ഗര്‍ഭപാത്രം മകള്‍ക്ക് നല്കാന്‍ തയ്യാറായത്. മകളും ഭര്‍ത്താവും പൂര്‍ണസമ്മതം അറിയിച്ചതോടെ ചെറുമകനായി അമ്മൂമ്മയുടെ ഗര്‍ഭപാത്രം ഒരുങ്ങി.
മൂന്നു മക്കളുള്ള കെസി മുപ്പതുവര്‍ഷം മുമ്പാണ് അവസാനമായി പ്രസവിച്ചത്. മകളെ സഹായിക്കാനായതിനാല്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും മൂന്നുമക്കള്‍ ജനിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ സന്തോഷം തനിക്ക് ഇപ്പോള്‍ ഉണ്ടെന്നും കെസി പറഞ്ഞു.
അറുപതു വയസ്സു കഴിഞ്ഞതിനാല്‍ നിരവധി പരിശോധനകള്‍ക്കു ശേഷമായിരുന്നു കെസിയെ സിസേറിയന് വിധേയയാക്കിയത്. ഗര്‍ഭിണിയായിരുന്ന സമയത്തും ഇവര്‍ ഡോക്ടര്‍മാരുടെ നിരന്തര പരിചരണത്തിലായിരുന്നു.