ഏഴാം വയസില്‍ ഞാന്‍ ‘എല്ലാം’ അറിഞ്ഞു: കേഷ

വാഷിംഗ്ടണ്‍| WEBDUNIA|
PRO
പാട്ടിന്‍റെ കാര്യത്തില്‍ മാത്രമല്ല, അമേരിക്കന്‍ പോപ് മറ്റു കാര്യങ്ങളിലും അല്‍പ്പം ‘ഹോട്ട്’ ആണ്. ചില തുറന്നുപറച്ചിലുകള്‍ എപ്പോഴും കേഷ എന്ന കേഷ റോസ് സെബേര്‍തിനെ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരിയാക്കുന്നു. ഏഴു വയസാകുമ്പോഴേക്കും സെക്സിനെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും തനിക്ക് അറിയാമായിരുന്നു എന്നാണ് കേഷ ഇപ്പോള്‍ പറയുന്നത്.

ഋതുമതിയാകുന്നതിനു മുമ്പേ സെക്സില്‍ ഒരു എന്‍‌സൈക്ലോപീഡിയയായി താന്‍ മാറിയെന്ന് തുറന്നടിച്ച് മറ്റ് ഹോട്ട് ഗേള്‍സിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് കേഷ. തനിക്ക് 14 വയസ് മാത്രമുള്ളപ്പോള്‍ തന്നെ വീട്ടിലാക്കി പോകുന്ന അമ്മ ഒരു ക്രെഡിറ്റ് കാര്‍ഡും ഒരു ചെറിയ പെട്ടി നിറയെ കോണ്ടവും കാറിന്‍റെ താക്കോലും ഏല്‍പ്പിക്കുമായിരുന്നെന്നും കേഷ പറയുന്നു.

“ഗര്‍ഭിണിയാകരുത്. വെള്ളമടിച്ച് വണ്ടിയോടിക്കരുത്” - എന്നതായിരുന്നു അമ്മ തനിക്ക് നല്‍കാറുണ്ടായിരുന്ന ഉപദേശമെന്നും കേഷ ഓര്‍ക്കുന്നു. എന്തായാലും ഇപ്പോള്‍ 23കാരിയായ കേഷ തനിക്കുണ്ടായ ‘സ്വകാര്യ’ അനുഭവങ്ങള്‍ തുറന്നുപറയാന്‍ തുടങ്ങിയാല്‍ അത് തങ്ങള്‍ക്ക് ചാകരയായിരിക്കുമെന്നാണ് പാപ്പരാസികളുടെ അഭിപ്രായം.

2005 മുതല്‍ പോപ് സംഗീത രംഗത്ത് പ്രശസ്തയായ കേഷ മികച്ച ഗാനരചയിതാവും സംഗീത സംവിധായികയും കൂടിയാണ്. അനവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള കേഷയുടെ ആദ്യ ആല്‍ബമായ ‘അനിമല്‍’ ഏറെ പ്രശസ്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :