ചികിത്സ ഫലം കാണുന്നില്ല; ഷാവേസിന് ഗുരുതര അണുബാധ

കാരക്കസ്| WEBDUNIA|
PRO
PRO
ക്യാന്‍സര്‍ രോഗത്തിന് ചികിത്സയ്ക്ക് വിധേയനാകുന്ന വെനസ്വേലന്‍ പ്രസിഡന്റ് ഹ്യുഗോ ഷാവേസിന്റെ ആരോഗ്യനില അതീവഗുരുതരം. വെനസ്വേലന്‍ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഏര്‍ണെസ്‌റ്റോ വില്ലേജാസിനെ ഉദ്ധരിച്ച് റോയിട്ടേസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ശ്വാസകോശത്തിലെ ഗുരുതര അണുബാധയെ തുടര്‍ന്ന് ഷാവേസിന് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ അദ്ദേഹത്തിന് നല്‍കുന്നുണ്ടെങ്കിലും ആരോഗ്യനില മെച്ചപ്പെടുന്നില്ല എന്നാണ് വിവരം.

ക്യൂബയില്‍ ക്യന്‍സറിന് നാലാം തവണയും ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാവേസ് കഴിഞ്ഞ മാസമാണ് വെനസ്വേലയില്‍ തിരിച്ചെത്തിയത്. അതിനിടെ ഷാവേസ് മരിച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :