പ്രഗ്യാ സിംഗ് ഠാക്കൂര്‍ ക്യാന്‍സര്‍ ബാധിതയെന്ന് റിപ്പോര്‍ട്ട്

ഭോപ്പാല്‍| WEBDUNIA|
PTI
PTI
മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സന്ന്യാസിനി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ക്യാന്‍സര്‍ ബാധിതയാണെന്ന് റിപ്പോര്‍ട്ട്. അവര്‍ക്ക് ബാധിച്ചിരിക്കുന്ന ബ്രസ്റ്റ് ക്യാന്‍സര്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു എന്നാണ് വിവരം.

പ്രഗ്യാ സിംഗിനെ ചൊവ്വാഴ്ച ഭോപ്പാല്‍ ജവഹര്‍ലാല്‍ നെഹ്‌റു ക്യാന്‍സര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് അവരെ ആശുപത്രിയില്‍ എത്തിച്ചത്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ അലംഭാവമാണ് പ്രഗ്യാ സിംഗ് രോഗബാധിതയാവാന്‍ കാരണമെന്ന് അവരുടെ സഹോദരീഭര്‍ത്താവ് ഭഗ്‌വാന്‍ ഝാ ആരോപിച്ചു. 2009ല്‍ പ്രഗ്യാ സിംഗിന് സിസ്റ്റ് കണ്ടെത്തിയിരുന്നു. അവര്‍ക്ക് ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടാവാം എന്ന് തങ്ങള്‍ പറയുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ പെരുമാറാത്തത് മൂലമാണ് പ്രഗ്യാ സിംഗ് ഇപ്പോള്‍ ഈ അവസ്ഥയില്‍ ആയതെന്ന് ഝാ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :