വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യുഗോ ഷാവേസിന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോയാണ് ഹവാനയില്‍ ഇക്കാര്യം അറിയച്ചത്.
ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ക്യൂബയില്‍ ആഴ്ചകള്‍ക്ക് മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാവേസിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് മധുരോ രാജ്യത്തോട് ആവശ്യപ്പെട്ടു. ഷാവേസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് ഷവേസിന്റെ നില വഷളായത്. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് നാലാമത്തെ ശസ്ത്രക്രിയയാണ് അദ്ദേഹത്തിന് നടത്തിയത്.