തീവ്രവാദ ബന്ധമുണ്ടെങ്കില്‍ തൂക്കിലേറ്റൂ: മദനി

ബംഗളൂരു: | WEBDUNIA|
PRO
PRO
വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുള്‍ നാസര്‍ മദനി നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും കത്തയച്ചു. തന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ശാരീരികമായ അവശ നിലയിലാണെന്നും തീവ്രവാദ ബന്ധമുണ്ടെങ്കില്‍ തന്നെ തൂക്കിലേറ്റണമെന്നും മദനി കത്തില്‍ പറയുന്നു.

ബംഗളൂരു സ്‌ഫോടന കേസില്‍ പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും മദനി കത്തില്‍ ആരോപിച്ചു.കര്‍ണ്ണാടകയില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ മദനിയുടെ മോചനത്തിനായി വേണ്ടതു ചെയ്യുമെന്നു പ്രമുഖ നേതാക്കള്‍ പറഞ്ഞിരുന്നു. മനുഷ്യത്വപരമായ നിലപാട് എടുക്കാന്‍ കര്‍ണാടകയിലെ പുതിയ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് രമേശ് ചെന്നിത്തലയും മോചനത്തിനായി ചര്‍ച്ചകള്‍ നടത്തുമെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടിമുഹമ്മദ് ബഷീറും വ്യക്തമാക്കിയിരുന്നു

മദനിക്ക് പരിമിതിക്കുള്ളില്‍ നിന്നുള്ള സഹായം സര്‍ക്കാര്‍ ചെയ്യുമെന്ന് കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :