ഗാസ സിറ്റി|
Last Updated:
വ്യാഴം, 24 ജൂലൈ 2014 (21:15 IST)
ഗാസയില്‍ ഇസ്രയേല്‍ ചോര വീഴ്ത്തുന്നത് തുടരുകയാണ്. വ്യാഴാഴ്ച സ്കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 15 മരണം. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യു എന്‍ നടത്തുന്ന അഭയാര്‍ത്ഥി സ്കൂളിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഗാസയില്‍ വ്യാഴാഴ്ച മാത്രം 50ലേറെ പേര്‍ ആക്രമണങ്ങളില്‍ മരിച്ചു.
ഇസ്രയേലിന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായാണ് യു എന്‍ സ്കൂളില്‍ അഭയാര്‍ത്ഥികേന്ദ്രം ഒരുക്കിയത്. അതും ആക്രമിച്ചുകൊണ്ട് തീര്‍ത്തും മനുഷ്യത്വരഹിതമായ നീക്കമാണ് ഇസ്രയേല്‍ നടത്തുന്നത്. ഒന്നേകാല്‍ ലക്ഷത്തോളം അഭയാര്‍ത്ഥികളെയാണ്യു എന്‍ നേതൃത്വത്തില്‍ പാര്‍പ്പിച്ചിട്ടുള്ളത്.
ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 750ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
യു എന്നിന്‍റെയും അമേരിക്കയുടെയും ഇടപെടലുകള്‍ ഫലപ്രദമായ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. വെടിനിര്‍ത്തല്‍ ഉടനുണ്ടാകുമെന്ന പ്രതീക്ഷയില്‍ യു എന്‍ ചര്‍ച്ചകള്‍ തുടരുകയാണ്.