ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വിക്കിപീഡിയ പേജില്‍ പലസ്തീന്‍ പതാക!

ഇസ്രയേല്‍ പ്രധാനമന്ത്രി,വിക്കിപീഡിയ,പലസ്തീന്‍ പതാക
ലണ്ടന്‍| vishnu| Last Modified ബുധന്‍, 23 ജൂലൈ 2014 (16:06 IST)
ഹമാസിനെ ഒതുക്കാനെന്ന പേരില്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ടിന് വെബ് ലോകത്തും തിരിച്ചടി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വിക്കിപ്പീഡിയ പേജിലാണ് ഹാക്കര്‍മാര്‍ യുദ്ധം ആരംഭിച്ചത്.

ഇതിന്റെ ആദ്യപടിയെന്നോണം ബെന്യാമിന്‍ നെതന്യാഹുവിന്റെ വിക്കിപ്പീഡിയ പേജില്‍ ഇസ്രയേലിന്റെ പതാകയ്ക്കു പകരം പലസ്തീന്റെ പതാക ഹാക്കര്‍മാര്‍ പാറിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.
ഒരു മണിക്കൂറിനുള്ളില്‍ പേജ് അധികൃതര്‍ പഴയപടിയാക്കി മാറ്റി.

വിക്കിപീഡിയയില്‍ ലോകത്തുള്ള ആര്‍ക്കും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ അതിന്റെ അണിയറക്കാര്‍ സമ്മതിക്കുന്നുണ്ട്. ഈ സ്വാതന്ത്ര്യമാണ് ഹാക്കര്‍മാര്‍ ഉപയോഗിച്ചത്. എന്നാല്‍ ആരൊക്കെ ഏതൊക്കെ പേജുകളാണ് എഡിറ്റ് ചെയ്യുന്നതെന്ന രേഖകള്‍ വിക്കിപീഡിയയുടെ കൈവശമുണ്ട്. അതുകൊണ്ട് ഇതിനു പിന്നില്‍ ആരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇസ്രയേലും വിക്കിപ്പീഡിയയും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :