ഗാസ|
Last Updated:
ചൊവ്വ, 22 ജൂലൈ 2014 (10:06 IST)
ഇസ്രായേല്‍ തുടര്‍ച്ചയായ 15ആം ദിവസവും
ഗാസയില്‍ സൈനികാക്രമണം തുടര്‍ന്നു.ശുജാഇയ്യ ജില്ലയിലുണ്ടായ കൂട്ടക്കൊലക്ക് പിന്നാലെ കരസേന ഗാസയിലെ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ ശക്തമായ കര ആക്രമണം നടത്തി. നൂറിലധികം ആളുകളാണ് ഇന്നലെ ഇസ്രയേല്‍ സേനയുടെ ആക്രമണങ്ങളില്‍ മരണമടഞ്ഞത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 572 കഴിഞ്ഞിരിക്കുകയാണ്
ദക്ഷിണ ഇസ്രയേലിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 ഹമാസ് പോരാളികളെ ഇസ്രയേല്‍ സൈന്യം വെടിവച്ചുകൊന്നു. ആക്രമണങ്ങളില്‍ 25 സൈനികര്‍ അടക്കം 27 ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അതിനിടെ ഷോള്‍ അലോന്‍ എന്ന ഇസ്രയേല്‍ സൈനികനെ പിടികൂടിയതായി ഹമാസ് അവകാശപ്പെട്ടു. സംഭവം ആദ്യം ഇസ്രായേല്‍ നിഷേധിച്ചെങ്കിലും ഇതിനെപ്പറ്റി അന്വേഷിച്ചുവരികയാണെന്ന്
ഇസ്രയേല്‍ അറിയിച്ചു. നേരത്തെ യുഎന്‍ രക്ഷാസമിതി ഞായറാഴ്ച ചേര്‍ന്ന അടിയന്തര യോഗം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തെങ്കിലും വിജയിച്ചിരുന്നില്ല