ഗാസയില്‍ മരണം വിതച്ച് ഇസ്രായേല്‍; മരണം 721 കവിഞ്ഞു

ഗാസ/ജെറുസലേം/ജനീവ| Last Modified വ്യാഴം, 24 ജൂലൈ 2014 (08:42 IST)
ഗാസയില്‍ മരണം വിതച്ച് ഇസ്രായേല്‍ ആക്രമണം തുടരുന്നു.
680 പലസ്‌തീനികളും പ്രത്യാക്രമണത്തില്‍ 31 ഇസ്രായേലികളും മരണമടഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 721 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്.

സുരക്ഷാഭീതിയെത്തുടര്‍ന്ന്‌ ഇസ്രായേലിലേയ്‌ക്കുള്ള
പല രാജ്യാന്തര വിമാനസര്‍വീസുകളും അനിശ്‌ചിതമായി നിര്‍ത്തി. ഇസ്രയേലിലെ ഏറ്റവും വലിയ വിമാനത്താവളമായ ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ രാജ്യാന്തരവിമാനത്താവളത്തിനു സമീപം ഹമാസിന്റെ റോക്കറ്റ്‌ പതിച്ചിരുന്നു. വ്യോമസുരക്ഷയെക്കുറിച്ചുള്ള യുഎസ്‌ മുന്നറിയിപ്പുകള്‍ക്കിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി ഈജിപ്‌തില്‍ നിന്നു ജെറുസലേമിലെത്തി.

കുറഞ്ഞത്‌ 4,040 പേര്‍ക്കു പരുക്കേറ്റെന്നും പാലസ്‌തീന്‍ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ അറിയിച്ചു. ഇതില്‍ 70-80 ശതമാനവും സാധാരണ ജനങ്ങളാണെന്നാണ്‌ ഐക്യരാഷ്‌ട്രസംഘടനയുടെ കണക്ക്‌. 29 ഇസ്രയേലി സൈനികരും രണ്ട്‌ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :