ഖാലിദാ സിയ 'വീട്ടുതടങ്കലില്‍’

ധാക്ക| WEBDUNIA|
PTI
PTI
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദാ സിയയുടെ വസതി സൈന്യം വളഞ്ഞു. ധാക്കയിലെ ഗുല്‍ഷാന്‍ മേഖലയിലുള്ള ഔദ്യോഗിക വസതിയാണ് സൈന്യം വളഞ്ഞത്. 68കാരിയായ ഖാലിദാസിയയെ വീട്ടുതടങ്കലില്‍ ആക്കിലേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഭരണകൂടം നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ഈ സംഭവം എന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 29ന് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ലക്ഷങ്ങളെ അണിനിരത്തി ധാക്കയില്‍ ജനാധിപത്യ മാര്‍ച്ച് സംഘടിപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. ഇത് തടയാനാണ് സൈന്യത്തിന്റെ നീക്കം എന്നാണ് കരുതപ്പെടുന്നത്.

ജനുവരി അഞ്ചിന് നടത്താന്‍ തീരുമാനിച്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നേതൃത്വം നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

1991-1996, 2001-2006 കാലയളവുകളില്‍ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്നു ഖാലിദാ സിയ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :