ധാക്ക|
WEBDUNIA|
Last Modified ഞായര്‍, 10 നവംബര്‍ 2013 (12:00 IST)
PRO
ബംഗ്ലാദേശില്‍ മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി.)യുടെ അഞ്ചു നേതാക്കള്‍ അറസ്റ്റില്‍. ഖാലിദ സിയ നയിക്കുന്ന ബി.എന്‍.പി. 72 മണിക്കൂര്‍ നീണ്ട ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്.
അടുത്ത പൊതുതിരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കാന്‍ നിഷ്പക്ഷമായ കാവല്‍ മന്ത്രിസഭ വേണമെന്നാവശ്യപ്പെട്ടാണ് ഞായറാഴ്ച മുതല്‍ പണിമുടക്ക് നടത്തുന്നത്.
ബി.എന്‍.പി.യുടെ ഉന്നത നയരൂപവത്കരണ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗങ്ങളായ മൗദൂദ് അഹമ്മദ്, എം.കെ. അന്‍വര്‍, റഫീഖുല്‍ ഇസ്‌ലാംമിയ, ഖാലിദ സിയയുടെ ഉപദേശകയും വ്യവസായ പ്രമുഖയുമായ അബ്ദുള്‍ അവാല്‍ മിന്‍റു, സഹായി ഷിമുല്‍ ബിസ്വാസ് എന്നിവരാണ് അറസ്റ്റിലായത്.