ക്ലിന്റനെയും ഹിലാരിയെയും കുഴപ്പത്തിലാക്കാന്‍ മോണിക്ക വീണ്ടു!

വാഷിംഗ്ടണ്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലാണ്. ബരാക്ക് ഒബാമയ്ക്ക് വേണ്ടിയുള്ള സജീവ പ്രചാരണത്തിലാണ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍. ഇതിനിടെ, ക്ലിന്റണുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സകലതും വെളിപ്പെടുത്തി പുസ്തകം രചിക്കാന്‍ ഒരുങ്ങുകയാണ് മോണിക്ക ലെവിന്‍സ്‌ക്കി.

ക്ലിന്റണുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും മോണിക്ക തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തും എന്നാണ് സൂചന. ക്ലിന്റണ്‍ അയച്ച കത്തുകളും ഇതില്‍ ഉള്‍ക്കൊള്ളിക്കും. ഹിലാരിയെക്കുറിച്ച് ക്ലിന്റണ്‍ പറഞ്ഞ കാര്യങ്ങളും പുസ്തകത്തില്‍ ഉണ്ടായിരിക്കും.

എന്നാല്‍ മോണിക്ക ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മോണിക്കയുടെ വെളിപ്പെടുത്തലുകള്‍
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകളെ സ്വാധീനിക്കുമോ എന്നതാണ് ഏവരും കാത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :