ഒബാമയ്ക്ക് വധഭീഷണി; ആയുധധാരി അറസ്റ്റില്‍

ലോസ് ഏഞ്ചലസ്| WEBDUNIA|
PRO
PRO
യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് ഭീഷണി ഇ-മെയില്‍ അയച്ചയാളെ അറസ്റ്റ് ചെയ്തു. ആന്റണ്‍ കലൌറി(31) എന്നയാളാണ് ഒബാമയെ വധിക്കുമെന്ന് ഭീഷണി ഇ-മെയില്‍ അയച്ചത്. വാഷിംഗ്ടണിന് സമീപം സീറ്റലിലെ ഫെഡറല്‍ വേയിലാണ് ഇയാള്‍ അറസ്റ്റിലായത്.

“ഞാന്‍ ഒബാമയെ കൊല്ലും“ എന്നാണ് ഇയാള്‍ എഫ്‌ബിഐയ്ക്ക് ഇ-മെയില്‍ അയച്ചത്. തുടര്‍ന്ന് സീക്രട്ട് സര്‍വീസ് ഏജന്‍സിയും ഫെഡറല്‍ പൊലീസും ഇയാളുടെ അപ്പാര്‍ട്ട്‌മെറ്റിന്റിലേക്ക് ഇരച്ചെത്തുകയായിരുന്നു. പൊലീസിനെ നേരിടാന്‍ സായുധനായാണ് ഇയാള്‍ നിന്നത്. ഇയാള്‍ സൂക്ഷിച്ച ആയുധവും കണ്ടെടുത്തു.

ഇത്തരം ഭീഷണികളെ ഗൌരവമായി തന്നെയാണ് കാണുന്നതെന്ന് എഫ്‌ബിഐ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :