അമേരിക്കക്ക് ഭീഷണിയായി ഐസക്ക് കൊടുങ്കാറ്റ്

ന്യൂയോര്‍ക്ക്| ശ്രീകലാ ബേബി|
PRO
PRO
ഉഷ്ണമേഖലാ പ്രദേശത്തെ കൊടുങ്കാറ്റായ ഐസക്ക് അമേരിക്കയില്‍ ശക്തി പ്രാപിക്കുന്നു. തെക്കന്‍ ഫ്‌ളോറിഡയിലും സമീപ പ്രദേശങ്ങളിലും കനത്ത നാശം വിതച്ച കൊടുങ്കാറ്റ് അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുള്ളതായി കാലവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കൊടുങ്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളായ ലൂസിയാന, ഫ്‌ളോറിഡ, മിസ്സിസ്സിപ്പി, അലാബാമ എന്നിവിടങ്ങളില്‍ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ഒട്ടേറെ പേരെ പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്‌തു.

മിറ്റ് റോംമിനിയെ റിപ്ലബിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് സംഘടിപ്പിച്ചിരുന്ന കണ്‍വെന്‍ഷന്‍ കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് മാറ്റിവെച്ചു. ഐസക്ക് കൊടുങ്കാറ്റില്‍ ദ്വീപ് രാജ്യമായ ഹെയ്തിയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :