ക്രിസ്‌മസ് ദിനത്തില്‍ വീടിനു തീപിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു

ലൂസിയാന| WEBDUNIA|
PRO
PRO
ക്രിസ്മസ് ദിനത്തില്‍ യുഎസില്‍ വീടിനു തീപിടിച്ച് മൂന്നു കുട്ടികള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. മരിച്ചവര്‍ സഹോദരങ്ങളാണ്. പന്ത്രണ്ടും പതിനൊന്നും വയസ്സുള്ള ആണ്‍കുട്ടികളും ഇവരുടെ പതിമൂന്നു വയസ്സുള്ള സഹോദരിയുമാണ് പൊള്ളലേറ്റ് മരിച്ചത്. ഇവരുടെ മറ്റൊരു സഹോദരനും മാതാപിതാക്കള്‍ക്കും ബന്ധുക്കളായ മറ്റു നാലു കുട്ടികള്‍ക്കുമാണ് പൊള്ളലേറ്റത്. ഹൗമ ട്രെയിലര്‍ പാര്‍ക്കിനു സമീപമാണ് ദുരന്തമുണ്ടായത്.

സഞ്ചരിക്കുന്ന വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നതു കണ്ട് കിടപ്പുമുറിയില്‍ നിന്ന് ഒരുകുട്ടിയുമായി പിതാവ് പുറത്തുകടന്നു. എന്നാല്‍ തീ പെട്ടെന്ന് വ്യാപിച്ചതിനാല്‍ മറ്റു കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. അലബാമയില്‍ നിന്ന് ക്രിസ്മസ് ആഘോഷിക്കാന്‍ ലൂസിയാനയില്‍ എത്തിയ കുടുംബമാണ് അപകടത്തില്‍പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :