ഉത്തരാഖണ്ഡ് ദുരന്തം: കാണാതായത് 4120 പേരെ

ഡെറാഡൂണ്‍| WEBDUNIA| Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2013 (12:18 IST)
PTI
ഉത്തരാഖണ്ഡ് പ്രളയത്തില്‍ 4120 പേരെ കാണാതായതായി സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കി. ഇവരില്‍ രണ്ടുപേര്‍ മലയാളികളാണ്. കൂടാതെ 92 പേര്‍ വിദേശികളുമാണ്.

1150 പേരെയാണ് ഉത്തര്‍പ്രദേശില്‍നിന്നും കാണാതായത്‍. ഉത്തരാഖണ്ഡില്‍നിന്നുള്ള 852 പേരും ഡല്‍ഹിയില്‍നിന്നുള്ള 216 പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള 163 പേരും കാണാതായവരില്‍പ്പെടുന്നു. തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നുമെത്തിയ 14 പേരെയും ആന്ധ്രയില്‍നിന്നുമുള്ള 86 പേരെയും ഇനിയും കണ്ടെത്താനുണ്ട്.

ദുരന്തത്തില്‍ കാണാതായവരുടെ പൂര്‍ണവിവരം ഇപ്പോഴാണ് ഔദ്യോഗികമായി പുറത്തുവിടുന്നത്. മരിച്ചവരില്‍ 421 പേര്‍ കുട്ടികളാണ്. കാണാതായവരുടെ ബന്ധുക്കള്‍ ഒന്നിലേറെ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയതിനാലാണ് പട്ടിക വൈകിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :