ക്രിമിയയില്‍ സംഘര്‍ഷം രൂക്ഷം

മോസ്കോ| WEBDUNIA| Last Modified ബുധന്‍, 19 മാര്‍ച്ച് 2014 (11:06 IST)
PRO
ക്രിമിയയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ക്രൈമിയന്‍ ഉപദ്വീപിനെ റഷ്യയുടെ ഭാഗമായി അംഗീകരിക്കുന്നതിനുളള ബില്ലില്‍ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിനും ക്രൈമിയയിലെ ഉന്നത നേതാക്കളും ഒപ്പുവച്ച്‌ മണിക്കൂറുകള്‍ക്കകമാണ്‌ ആക്രമണവാര്‍ത്തകള്‍ പുറത്തുവരുന്നത്‌.

തലസ്ഥാനമായ സിംഫെറോപോളിലെ സൈനിക ക്യാമ്പിലേക്ക്‌ യാതൊരു പ്രകോപനവും കൂടാതെ ഇരച്ചുകയറിയ ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ്‌ യുക്രൈന്റെ ആരോപണം. ക്രിമിയയില്‍ റഷ്യന്‍ സായുധ സംഘം നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ സൈനികന്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ ആരോപിക്കുന്നു.

റഷ്യന്‍ സൈനിക വേഷത്തില്‍ മുഖമുടി ധരിച്ചെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ യുക്രൈന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായും രണ്ടു ഉദ്യോഗസ്ഥര്‍ക്ക്‌ സാരമായി പരുക്കേറ്റതായും യുക്രൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.

സ്വയം പ്രതിരോധത്തിന്റെ ഭാഗമായി തിരിച്ചടിക്കാന്‍ സൈന്യത്തിന്‌ നിര്‍ദേശം നല്‍കിയതായി യുക്രൈന്‍ വെളിപ്പെടുത്തി. അതേസമയം, റഷ്യയ്ക്കെതിരെ ശക്‌തമായി നടപടികളുമായി മുന്നോട്ടു പോകാനാണ്‌ അടക്കയടക്കമുളള പാശ്ചാത്യ രാഷ്ട്രങ്ങളുടെ നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :