ഷൂമാക്കര്‍ക്ക് ശ്വാസകോശത്തില്‍ അണുബാധ

മോസ്കോ| WEBDUNIA| Last Modified വ്യാഴം, 13 ഫെബ്രുവരി 2014 (16:12 IST)
PTI
മൈക്കല്‍ ഷൂമാക്കര്‍ക്ക് ശ്വാസകോശത്തില്‍ അണുബാധയെന്ന് റിപ്പോര്‍ട്ട്. ഇതുമൂലം ഷൂമിയുടെ ആരോഗ്യനില ആശങ്കാജനകമായി മാറിയിട്ടുണ്ടെന്ന് ഒരു ജര്‍മ്മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ പൂമാക്കറെ അബോധാവസ്ഥയില്‍നിന്ന് ഉണര്‍ത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നെങ്കിലും അണുബാധ സ്ഥിരീകരിച്ചതോടെ ആ ശ്രമം ഉപേക്ഷിച്ചതായും വാര്‍ത്തയുണ്ട്. ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളിലുള്ള മെറിബെല്‍ റിസോര്‍ട്ടില്‍ മകന്‍ മിക്കുമൊത്ത് സ്‌കീയിങ് നടത്തുന്നതിനിടെയാണ് ഷൂമാക്കര്‍ അപകടത്തില്‍പ്പെട്ടത്. ബാലന്‍സ് തെറ്റി ഷൂമാക്കറുടെ തല സമീപത്തെ പാറയിലിടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതര പരുക്കേറ്റ താരത്തെ ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ മൗട്ടിയേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏഴുതവണ ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായിട്ടുള്ള ഷൂമാക്കര്‍, 2012ലാണ് വിരമിച്ചത്. അദ്ദേഹത്തിന് 44 വയസ്സ് പ്രായമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :