കെ‌യ്‌റോവില്‍ സംഘര്‍ഷം; 11 പേര്‍ കൊല്ലപ്പെട്ടു

കെയ്റോ| WEBDUNIA|
PRO
ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലും മറ്റ് പ്രധാന പട്ടണങ്ങളിലും മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം.

കെയ്റോയില്‍ നാല് പേരും അലക്സാഡ്രിയ, ഇസ്മാലിയ, ഫെയും എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും മിന്‍യയില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബ്രദര്‍ഹുഡ് നേതാക്കള്‍ ആരോപിച്ചു.

കൊല്ലപ്പെട്ടവര്‍ പ്രക്ഷോഭകരോ പൊലീസോ അതോ സമീപത്തുണ്ടായിരുന്നവരോ എന്ന കാര്യം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 122ഓളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :