ഫോര്‍ഡ് പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നു

മെല്‍ബണ്‍| WEBDUNIA|
PRO
PRO
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍സ് ഓസ്ട്രേലിയയിലെ പ്ലാന്റുകള്‍ പൂട്ടുന്നു. നിര്‍മ്മാണമേഖലയില്‍ നേരിടുന്ന കനത്ത നഷ്ടമാണ് പ്ലാന്റ് പൂട്ടുന്നതിലേക്ക് നയിച്ചത്. 2016 ഒക്ടോബറോടെ രാജ്യത്തെ കാര്‍ നിര്‍മ്മാണം പൂര്‍ണ്ണമായും അവസാനിപ്പിക്കാനാണ് ഫോര്‍ഡിന്റെ തീരുമാനം.

ഇതോടെ1,200 ഓളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

ഏഷ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓസ്ട്രേലിയയിലെ ഫോര്‍ഡിന്റെ നിര്‍മ്മാണ ചെലവ് നാലിരട്ടിയിലേറെയാണ്. 85 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമാണ് ഫോര്‍ഡിന് ഓസ്ട്രേലിയയില്‍ ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :