കുഞ്ഞ് രാജകുമാരന് പേരിട്ടു ‘ജോര്‍ജ്‘

ലണ്ടന്‍| WEBDUNIA|
PRO
ബ്രിട്ടീഷ് രാജവംശത്തിലെ പുതിയ രാജകുമാരന് പേരിട്ടു. ഇനിമുതല്‍ കുഞ്ഞ് 'കേംബ്രിഡ്ജിലെ ജോര്‍ജ് രാജകുമാരന്‍ എന്നാണറിയപ്പെടുക. 'ജോര്‍ജ് അലക്‌സാണ്ടര്‍ ലൂയിസ്' എന്ന് മുഴുവന്‍പേര്. എലിസബത്ത് രാജ്ഞിയാണ് ഈ പേര് നിര്‍ദേശിച്ചത്. തിങ്കളാഴ്ചയാണ് വില്യം രാജകുമാരന്റെ ഭാര്യയായ കേറ്റ് കുഞ്ഞിന് ജന്‍മം നല്‍കിയത്. ചാള്‍സിനും വില്യമിനും ശേഷം രാജപദവി അലങ്കരിക്കുന്നത് ഈ കുട്ടിയായിരിക്കും.

ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയാണ് രാജകീയ പ്രസവത്തിന് സാക്ഷ്യം വഹിച്ചത്.31 വര്‍ഷം മുന്‍പ് വില്യം രാജകുമാരന്‍ പിറന്ന ആശുപത്രി. രാജകീയ പ്രസവങ്ങള്‍ക്കുള്ള ലിന്‍ഡോ വിങ്ങിലായിരുന്നു മുപ്പത്തൊന്നുകാരിയായ കേറ്റിനെ പ്രവേശിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :