കള്ളക്കടത്തു നടത്തിയ ഇന്ത്യക്കാരന്‍ പിടിയില്‍

ജറുസലേം| WEBDUNIA|
PRO
ലക്ഷകണക്കിനു ഡോളര്‍ മൂല്യമുള്ള സ്വര്‍ണവും വജ്രങ്ങളും കടത്തന്‍ ശ്രമിച്ചൈന്ത്യന്‍ വിനോദ സഞ്ചാരിയെ ഇസ്രായേല്‍ പിടികൂടി. ഇസ്രായേലില്‍ നിന്നും ജോര്‍ദാനിലേക്ക് പോകാന്‍ ശ്രമിക്കവെയാണ് ഇയാള്‍ ഇസ്രേലി കസ്റ്റംസിന്റെ പിടിയിലായത്.

ജോര്‍ദാന്‍ നദീതീരത്തുള്ള അതിര്‍ത്തി പരിശോധന കേന്ദ്രത്തില്‍ നടന്ന പതിവു പരിശോധനക്കിടയിലാണ്‌ അടിവസ്ത്രത്തിലും ടൂത്ത്‌ ബ്രഷ്‌ ബോക്സിലുമായി ഒളിപ്പിച്ചു വച്ചിരുന്ന സ്വര്‍ണവും വജ്രങ്ങളും പിടികൂടിയത്‌. 150 കാരറ്റിന്റെ വജ്രങ്ങളാണ്‌ ഇയാളില്‍ നിന്ന് കണ്ടെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. അറസ്റ്റു ചെയ്ത ഇന്ത്യക്കാരന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :