ആയുധം നിറച്ച കപ്പല്‍ ഇസ്രാ‍യേല്‍ സേന പിടിച്ചെടുത്തു

ജറുസലേം| WEBDUNIA| Last Modified വെള്ളി, 7 മാര്‍ച്ച് 2014 (16:29 IST)
PTI
ഗാസാ മുനമ്പിലേക്ക് പാലസ്തീന്‍ ഗറില്ലകള്‍ക്ക് ആയുധവുമായി പോവുകയാണെന്നാരോപിച്ച് ചെങ്കടല്‍വഴി സഞ്ചരിച്ച കപ്പല്‍ ഇസ്രായേല്‍ നാവികസേന പിടിച്ചെടുത്തു.

ഇറാന്റെ ആണവ പദ്ധതിക്കെതിരെ വന്‍ശക്തികളുടെ പിന്തുണതേടി ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അമേരിക്കയിലെത്തിയ സമയത്തുതന്നെയാണ് ഇറാനെ വീണ്ടും പ്രതിക്കൂട്ടിലാക്കിയ സംഭവം.

പനാമയുടെ പതാകയുള്ള കപ്പലില്‍ 17-ജീവനക്കാരാണുണ്ടായത്. 100 മൈല്‍ ദൂരപരിധിയില്‍ ആക്രമണം നടത്താവുന്ന ആയുധങ്ങള്‍ ഹമാസിന്റെ ആയുധശേഷി കൂട്ടാനുള്ളവയാണെന്ന് ഇസ്രായേലിന്റെ സൈനികവക്താവ് പീറ്റര്‍ ലേണര്‍ പറഞ്ഞു.

കപ്പലിലുള്ള, സിറിയയില്‍ നിര്‍മിച്ച റോക്കറ്റുകള്‍ ഇറാന്‍ ഗറില്ലകള്‍ക്ക് നല്‍കാനായി അയച്ചതാണെന്നാണ് ആരോപണം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :