മെല്‍ബണ്‍|
WEBDUNIA|
Last Modified വ്യാഴം, 13 മാര്‍ച്ച് 2014 (10:28 IST)
PRO
ട്രെയിനില്‍ വെച്ച് യുവതികളെ ശല്യപ്പെടുത്തിയതിന് ഓസ്‌ട്രേലിയയില്‍ ഇന്ത്യാക്കാരന്‍ അറസ്റ്റിലായി. അജയ് ചോപ്രയാണ് ഓസ്ട്രേലിയന്‍ പൊലീസിന്റെ പിടിയിലായത്.
ബെണ്ഡിഗോയ്ക്കും മെല്‍ബണിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിലാണ് 2011 ഫെബ്രുവരിക്കും ഒക്ടോബറിനുമിടയില്‍ സംഭവങ്ങള്‍ നടന്നത്. ഹസ്തരേഖക്കാരനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയത്. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള അഞ്ചു യുവതികളാണ് പരാതി നല്‍കിയത്.
ജാമ്യം ലഭിക്കുന്ന പക്ഷം പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാനും രണ്ടാഴ്ചയില്‍ ഒരിക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാനും ഇയാളോട് ആവശ്യപ്പെട്ടു. ഇയാള്‍ക്ക് മനോരോഗമുണ്ടെന്നും മനശാസ്ത്ര ക്ലീനിക്കില്‍ ചികിത്സിപ്പിക്കണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.